വടക്കന്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റ്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റുകളിലെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടി. പ്രതിപക്ഷത്തു നിന്ന് എം.കെ. മുനീര്‍ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.

സീറ്റിന്റെ കാര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണെന്ന് എം.കെ. മുനീര്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നത്തിന് സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കാണണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

 

Top