പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; 83.37 വിജയശതമാനം ;വിഎച്ച്എസ്ഇ 86.79 ശതമാനം

plus-two

തിരുവനന്തപുരം: 83.37 ശതമാനം വിജയയവുമായി പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിഎച്ച്എസ്ഇ പരീക്ഷയില്‍ 86.79 ശതമാനം വിജയം.

3,05,262 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.80.94 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.

എട്ട് സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ ഉള്‍പ്പെടെ 83 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 11,829 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇതില്‍ 8,604 പേര്‍ പെണ്‍കുട്ടികളും 3,225 പേര്‍ ആണ്‍കുട്ടികളുമാണ്.

വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ (87.22) ജില്ലയിലും, ഏറ്റവും കുറവ് പത്തനംതിട്ട (77.65) ജില്ലയിലുമാണ്.

സയന്‍സ് വിഭാഗത്തില്‍ 86.25 ശതമാനവും, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 75.25 ശതമാനവും കൊമേഴ്‌സ് വിഭാഗത്തില്‍ 83.96 ശതമാനവുമാണ് വിജയം.

സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ ഏഴ് മുതല്‍ 13 വരെ നടക്കും. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്. സേ പരീക്ഷയ്ക്ക് 22 ന് മുന്‍പ് അപേക്ഷിക്കണം.

Top