പ്ലസ്ടു വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്ന കേസ് ;റോക്കി യാദവ് കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി: ബിഹാറില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്ന കേസില്‍ ജെഡിയു നേതാവ് മനോരമ ദേവിയുടെ മകന്‍ റോക്കി യാദവ് കുറ്റക്കാരനാണെന്ന് കോടതി.

2016 മേയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

തന്റെ ആഡംബരകാറിനെ മറികടന്നതിലെ വൈരാഗ്യം മൂലമാണ് റോക്കി യാദവ് വിദ്യാര്‍ത്ഥിയായ ആദിത്യ സഞ്ചദേവിനെ വെടിവെച്ച് കൊന്നത്.

ബീഹാറിലെ ഭരണകക്ഷിയായ ജെഡിയു എംഎല്‍സി മനോരമാദേവിയുടെ മകനാണ് റോക്കി. സംഭവത്തെ തുടര്‍ന്ന് മനോരമ ദേവിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അഡീഷണല്‍ ജില്ലാ സെഷ്ന്‍സ് ജഡ്ജി സച്ചിദാനന്ദ സിങാണ് റോക്കിയും മറ്റു മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Top