വയനാട് : ശക്തമായ മഴയെ തുടര്‍ന്ന് വയനാട്ടിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി പിടിയില്‍.
പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരില്‍ ലോഗോ അടക്കമാണ് വിദ്യാര്‍ത്ഥി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത് കണ്ട പോര്‍ട്ടല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല്‍പ്പറ്റക്ക് സമീപമുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയത്.
അവധി ലഭിക്കാന്‍ വേണ്ടി മാത്രമാണ് വിദ്യാര്‍ത്ഥി ഇത് ചെയ്തതെന്ന് ബോധ്യപ്പെട്ടതിനാല്‍ ശക്തമായ താക്കീത് നല്‍കുകയും മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.