മലപ്പുറം: ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയില്‍ വീണ്ടും ആള്‍മാറാട്ടം. എട്ടുപേരെ പിടികൂടി.
മലപ്പുറത്തെ കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വളാഞ്ചേരി മാവണ്ടിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന പ്ലസ് ടു സേ പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്.
തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പകരമായി പരീക്ഷ എഴുതാനെത്തിയ എട്ടുവിദ്യാര്‍ത്ഥികളെയാണ് ഇന്ന് പിടികൂടിയത്. ഇതില്‍ ഇത്തവണ പ്ലസ് ടു പാസായ ഒരു വിദ്യാര്‍ത്ഥിയുമുണ്ട്.
ഇന്നലെ എടപ്പാള്‍ പൂക്കരത്തറയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ നാലു വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു.