സംഘര്‍ഷം അവസാനിക്കാത്ത മണിപ്പൂരിനെ പ്രധാനമന്ത്രി ഉപേക്ഷിച്ചു; മോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ്. സംഘര്‍ഷം അവസാനിക്കാത്ത മണിപ്പൂരിനെ പ്രധാനമന്ത്രി ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ ഇടപെടല്‍ ഏറ്റവും കൂടുതല്‍ ആവശ്യമായ സമയത്ത് സംസ്ഥാനത്തെ ഉപേക്ഷിച്ചുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

മണിപ്പൂരിലെ സമാധാനവും സാഹോദര്യവും അവതാളത്തിലായിട്ട് ഇത് 175ാം ദിവസമാണ്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഏറ്റവും ആവശ്യമായ സമയത്ത് അദ്ദേഹം എങ്ങനെയാണ് തങ്ങളുടെ സംസ്ഥാനത്ത് ഒഴിവാക്കിയതെന്ന് മണിപ്പൂരിലെ ജനങ്ങളും വടക്ക്കിഴക്കന്‍ മേഖലയിലെ ജനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഈ പ്രതിസന്ധിയെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് സംഘര്‍ഷത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹത്തിന് ഒരിക്കലും രക്ഷപ്പെടാന്‍ പറ്റില്ലെന്നും ജയറാം രമേശ് പറഞ്ഞു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂരിലെ മുഖ്യമന്ത്രിയെയും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെയും കാണാത്തത്. അവരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരോ സഖ്യകക്ഷികളോ ആണെന്നും ജയറാം രമേശ് ചൂണ്ടിക്കാണിച്ചു.

Top