വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനപൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പരമാവധി 20 വര്‍ഷമേ ഉപയോഗിക്കാവൂവെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം ഉപയോഗിക്കാന്‍ അനുമതിയുണ്ടാകില്ല.

ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും പുതിയ വാഹനം പൊളിക്കല്‍ നയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാഹനരംഗത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ ഇടയാക്കുന്നതാണ് കേന്ദ്രം ഇന്ന് പ്രഖ്യാപിച്ച പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുളള വാഹനപൊളിക്കല്‍ നയം.

 

Top