ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയെ വീണ്ടും ന്യായീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജനങ്ങള്‍ക്കു ചുരുങ്ങിയ സമയത്തുണ്ടായ വേദന ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാതെ ഗ്രാമീണവികസനം സാധ്യമാവില്ല.
നോട്ട് രഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു