ലണ്ടന്‍:യുറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പിന്മാറുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങാന്‍ അനുവാദം നല്‍കുന്ന ബില്‍ പാസായത് അഭിമാന മുഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി .
ഹൗസ് ഓഫ് കോമണ്‍സില്‍ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ബ്രിട്ടന്റെ ആകെ നന്മയ്ക്ക് ബ്രെക്‌സിറ്റ് വഴി തെളിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിര്‍ത്തികള്‍ക്കും നിയമങ്ങള്‍ക്കും മേല്‍ ബ്രിട്ടന് സ്വതന്ത്രാധികാരം ലഭിക്കുമെന്നും വ്യക്തമാക്കി.
ആറുമാസ കാലാവധി നിശ്ചയിച്ചുകൊണ്ടാണ് ബ്രെക്‌സിറ്റിലേക്കു നീങ്ങുന്നതെന്നും തെരേസ മേ എംപിമാരെ അറിയിച്ചു. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.