പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെലങ്കാനയും രാജസ്ഥാനും സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ പര്യടനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും. കോടികളുടെ വികസനപദ്ധതികള്‍ക്കാകും ഇരു സംസ്ഥാനങ്ങളിലും തറക്കല്ലിടുക.
കഴിഞ്ഞ ദിവസം ഛത്തിസ്ഗട്ടിലും ഉത്തര്‍പ്രേദശിലും പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. ഛത്തീസ്ഗഢിലെ റായ്പുരില്‍ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കാണ് ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തത്. ഏകദേശം 6,400 കോടി രൂപയുടെ 5 ദേശീയ പാത പദ്ധതികള്‍ക്കാണ് അദ്ദേഹം തറക്കല്ലിടുകയും നാടിനു സമര്‍പ്പിക്കുകയും ചെയ്തത്. നാല് സംസ്ഥാനങ്ങള്‍ക്കായി അന്‍പതിനായിരം കോടിയുടെ വികനപദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
ചത്തീസ്ഗഡിലെത്തിയ പ്രധാനമന്ത്രി സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന് ചത്തീസ്ഡഡ് എ ടി എം മാത്രമാണെന്നാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. അഴിമതിയാണ് അവരുടെ മുഖമുദ്രയെന്നും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.