ഡല്‍ഹി: മന്‍ കി ബാത്തില്‍ അമര്‍ ജവാന്‍ ജ്യോതി വിവാദം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്ക് ഈ വിഷത്തില്‍ വിരമിച്ച പല സൈനികരും കത്തെഴുതി. അമര്‍ജവാന്‍ ജ്യോതി പോലെ വീരമൃത്യു വരിച്ച സൈനീകരുടെ സംഭാവനകളും അനന്തമാണ്. എല്ലാവരും അവസരം ലഭിക്കുമ്പോള്‍ ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെന്നും വാക്‌സിനിലുള്ള വിശ്വാസം വര്‍ധിക്കുന്നത് പ്രത്യാശ നല്‍കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു
മോദിയുടെ വാക്കുകള്‍ –
കൊവിഡിന്റെ പുതിയ തരംഗത്തോട് രാജ്യം വിജയകരമായി പൊരുതുകയാണ്. കൊവിഡ് കേസുകള്‍ കുറയുന്നത് നല്ല സൂചന. ആളുകള്‍ക്ക് വാക്‌സിനില്‍ വിശ്വാസം വര്‍ധിക്കുന്നത് പ്രത്യാശ നല്‍കുന്നതാണ്. ആസാദി കാ അമൃത മഹോത്സവം ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്ന ആഘോഷമല്ല.സുഹൃത്ത് രാജ്യങ്ങളില്‍ നിന്നടക്കം ആശംസകള്‍ ലഭിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു കോടിയോളം കുട്ടികള്‍ അവരുടെ ചിന്തകള്‍ പോസ്റ്റ് കാര്‍ഡില്‍ അയച്ചു. അതില്‍ ഒരു കുട്ടി പറഞ്ഞത് ഭീകര മുക്തമായ സുസ്ഥിര ഇന്ത്യ വേണം എന്നാണ്. ഈ പോസ്റ്റു കാര്‍ഡുകളില്‍ യുവത്വത്തിന്റെ കാഴ്ചപ്പാടുകളാണ് പ്രതിഫലിക്കുന്നത്. ശ്രദ്ധിക്കപ്പെടാത്ത പലര്‍ക്കും ഇത്തവണ പത്മ അവാര്‍ഡുകള്‍ ലഭിച്ചു.