ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ വിഴുങ്ങുന്ന അനാക്കോണ്ടയെപ്പോലെയാണെന്ന് ആന്ധ്രാപ്രദേശ് ധനമന്ത്രി യാനമാല രാമകൃഷ്ണുഡു. സിബിഐ, ആര്‍ബിഐ മറ്റു സ്ഥാപനങ്ങള്‍ എന്നിവയെ എല്ലാം മോദി വിഴുങ്ങുകയാണ്.
‘നരേന്ദ്രമോദിയെക്കാള്‍ വലിയ അനാക്കോണ്ട മറ്റാരാണ് ഉള്ളത്? എല്ലാത്തിനെയും മോദി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സിബിഐയെയും റിസര്‍വ്വ് ബാങ്കിനെയും വിഴുങ്ങിക്കഴിഞ്ഞു. ആന്ധ്രയിലെ ബിജെപി നേതാക്കള്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം’ മന്ത്രി ആരോപിച്ചു.
ബിജെപിയുമായി സഖ്യമുണ്ടാക്കിയ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജന സേന തുടങ്ങിയ കക്ഷികള്‍ക്ക് അധികാരം മാത്രമാണ് ലക്ഷ്യമെന്നും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ഈ പാര്‍ട്ടികള്‍ കൂട്ടുനില്‍ക്കുകയാണെന്നും രാമകൃഷ്ണുഡു കുറ്റപ്പെടുത്തി.
കോണ്‍ഗ്രസുമായുള്ള ടിഡിപി ബാന്ധവത്തെ പരിഹസിക്കുന്നവരെ രാമകൃഷ്ണുഡു വിമര്‍ശിക്കുകയും ചെയ്തു. എല്ലാവരും ഭൂതകാലത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളതന്നും അദ്ദേഹം ചോദിച്ചു.