ജറുസലേം: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സംഘവും ടെല്‍ അവീവ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിച്ചു.
ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി എത്തിയത്.
1918 ല്‍ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്കു ആദരാഞ്ജലി അര്‍പ്പിക്കുകയും കൃഷിയിടങ്ങളും മറ്റും സന്ദര്‍ശിക്കുകയും ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്തു സംസാരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനായി തയ്യാറാക്കിയ കിങ് ഡേവിഡ് ഹോട്ടലിലാണ് മോദിക്കായും താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ആയുധകമ്പനി എല്‍ബിറ്റ് സിസ്റ്റംസിന്റെ തലവന്‍ മൈക്കല്‍ ഫെഡര്‍മാന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്.
മോദിക്കായി ചുവപ്പ് പരവതാനി സ്വീകരണവും ഇന്ത്യന്‍ സസ്യാഹാരവും ചായ സല്‍ക്കാരവും ഹോട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്. ഹോട്ടലിലെ ബാറിന്റെ പ്രവര്‍ത്തനങ്ങള്‍ മോദിയുടെ വരവു പ്രമാണിച്ച് താല്‍ക്കാലികമായി നിറുത്തിയിരിക്കുകയാണ്.
നെതന്യാഹുവും മോദിയും ജനങ്ങളുമായി ഫേസ്ബുക്ക് ലൈവിലോ പെരിസ്‌കോപ് ചാറ്റിലോ സംവദിക്കുമെന്നാണ് സൂചന.