ന്യൂഡല്‍ഹി: മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .
യോഗത്തിലെ സുപ്രധാന വിവരങ്ങള്‍ ചോരുന്നത് തടയാന്‍ വേണ്ടിയാണ്.
മന്ത്രിമാരുടെ കൈകളിലുള്ളത് അത്യാധുനിക ഫോണുകളായതിനാല്‍ അവ ഹാക്ക് ചെയ്യപ്പെടുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്
ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ മൊബൈലിന് മന്ത്രിസഭാ യോഗത്തില്‍ വിലക്കേര്‍പ്പെടുത്തുന്നത്. മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിനും വിലക്ക് ബാധകമാണ്. മൊബൈല്‍ ഫോണുകള്‍ വിലക്കി കൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലറും പുറത്തിറക്കി. സര്‍ക്കുലറിന്റെ പകര്‍പ്പ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
ജമ്മു കാശ്മീരിലെ ഉറി ആക്രമണത്തിന് ശേഷം രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്‌തേക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു. പാകിസ്ഥാനിലേയും ചൈനയിലേയും ഹാക്കര്‍മാര്‍ മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ലക്ഷ്യമിടുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.