ന്യൂഡല്‍ഹി: പി എം മോദി സിനിമ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണണമെന്ന് സുപ്രീംകോടതി. സിനിമ കാണാതെ വിലക്കേര്‍പ്പെടുത്തിയെന്ന നിര്‍മ്മാതാക്കളുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. പരിമിതമായ അധികാരമേ ഉള്ളൂ എന്ന് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, സ്വന്തം അധികാരത്തെക്കുറിച്ച് കമ്മീഷന് ബോധമില്ലേയെന്ന് ചോദിച്ച കോടതി സിനിമ കണ്ട് ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്നും നിര്‍ദ്ദേശിച്ചു. നാളെ കമ്മീഷനെ സിനിമ കാണിക്കാമെന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ അറിയിച്ചു.
അതേസമയം, നേതാക്കളുടെ വിവാദപരാമര്‍ശങ്ങളില്‍ നടപടിയെടുത്തോയെന്ന് കോടതി ചോദിച്ചു. യോഗി ആദിത്യനാഥിനെതിരെയും മായാവതിയ്‌ക്കെതിരെയും എന്ത് നടപടിയെടുത്തെന്നും സുപ്രീംകോടതി ചോദിച്ചു.
പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കിയ പി.എം മോദി എന്ന സിനിമ തെരഞ്ഞടുപ്പിനിടെ റിലീസ് ചെയ്യുന്നത് തടഞ്ഞ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടപടിക്കെതിരായാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്. റിലീസ് തടഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം ആണ് എന്ന് ഹര്‍ജി ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.