ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. അഭിജിത് ബാനര്‍ജിയുടെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
Excellent meeting with Nobel Laureate Abhijit Banerjee. His passion towards human empowerment is clearly visible. We had a healthy and extensive interaction on various subjects. India is proud of his accomplishments. Wishing him the very best for his future endeavours. pic.twitter.com/SQFTYgXyBX
— Narendra Modi (@narendramodi) October 22, 2019
നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മാനവശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമാണ്. വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ സമഗ്രമായ സംഭാഷണം നടത്തി. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാവിധ ഭാവി ഉദ്യുമങ്ങള്‍ക്കും ആശംസകള്‍ നേരുന്നു- അഭിജിത് ബാനര്‍ജിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മോദി ട്വിറ്ററില്‍ കുറിച്ചു.
സാമ്പത്തിക നൊബേല്‍ സമ്മാനത്തിന് അര്‍ഹനായശേഷം ആദ്യമായാണ് അഭിജിത് ബാനര്‍ജി ഇന്ത്യയിലെത്തുന്നത്. ചൊവ്വാഴ്ച അദ്ദേഹം കൊല്‍ക്കത്തയിലേക്ക് പോകും. മാതാവിനെ സന്ദര്‍ശിക്കാനായി രണ്ട് ജദിവസത്തേക്കാണ് അദ്ദേഹം കൊല്‍ക്കത്തയില്‍ എത്തുന്നത്.