ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. രാവിലെ ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച്ച.
വ്യാപരം, ഊര്‍ജ്ജം, ഗതാഗതം, അതിര്‍ത്തി സുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള ഇരുപതിലധികം കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു നേതാക്കളും ഒപ്പുവെക്കും. ബംഗ്ലാദേശ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീസ്റ്റ നദീജല കരാര്‍ സംബന്ധിച്ചും ഇന്ന് ചര്‍ച്ചയാകും.
ബംഗ്ലാദേശിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് ബില്യന്‍ ഡോളറിന്റെ ധനസഹായം കൂടിക്കാഴ്ചക്ക് ശേഷം നടക്കുന്ന സംയുക്ത പ്രസ്താവനയില്‍ ഇന്ത്യ പ്രഖ്യാപിച്ചേക്കും.