ഹാംബര്‍ഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി പാവ്‌ലോ ജെന്റിലോണിയുമായി കൂടിക്കാഴ്ച നടത്തി. ജി-20 ഉച്ചകോടിയില്‍ വച്ചാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ഇറ്റലിയുമായുള്ള രണ്ടാമത്തെ ഉഭയകക്ഷി ഇടപെടല്‍ എന്നാണ് കൂടിക്കാഴ്ചയെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ ട്വീറ്റ് ചെയ്തത്
മെക്‌സിക്കോ, അര്‍ജന്റീന, യുകെ, വിയറ്റ്‌നാം നേതാക്കളുമായും മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം ഇന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരികെ പോകും.