മന്‍ കി ബാതില്‍ കാര്‍ഷിക ബില്ലിനെക്കുറിച്ച് പ്രതിപാദിച്ച് നരേന്ദ്ര മോദി

 

പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് വഴിതെളിച്ച കാര്‍ഷിക ബില്ലിനെ കുറിച്ച് പ്രതിപാദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ കര്‍ഷകരെ ശക്തരാക്കാന്‍ കാര്‍ഷിക ബില്ലിലൂടെ സാധിക്കും. കോവിഡ് കാലത്ത് അവര്‍ വലിയ പ്രതിസന്ധികളെ നേരിട്ടിട്ടും പിന്മാറാന്‍ തയ്യാറായിട്ടില്ലെന്നും അവര്‍ ശക്തരാവുമ്പോള്‍ നമ്മുടെ രാജ്യവും ശക്തി പ്രാപിക്കുമെന്നും അദ്ദേഹം മന്‍ കി ബാതില്‍ പറഞ്ഞു.

കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടയ്ക്കാണ് മോദിയുടെ പരാമര്‍ശം. കാര്‍ഷിക ബില്ലിലൂടെ തങ്ങളുടെ വിളകള്‍ വില്‍ക്കാന്‍ ഇപ്പോഴവര്‍ക്ക് സാധിക്കും. മുമ്പൊക്കെ മാര്‍ക്കറ്റ് കമ്മിറ്റികള്‍ വഴി മാത്രമേ വില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളു.  ഇനിയവര്‍ക്ക് തങ്ങളുടെ വിളകള്‍ എന്തും ഉയര്‍ന്ന വിലയില്‍ ആര്‍ക്കും വില്‍ക്കാനും സാധിക്കും.

രാജ്യത്തെ ഏറ്റവും സാധാരാണക്കാരനായ ആളുകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Top