ലണ്ടന്‍: പാക്കിസ്ഥാന് കര്‍ശന താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം കയറ്റി അയക്കുന്നവരോട് അതേ നാണയത്തില്‍ തന്നെ മറുപടി പറയുമെന്നും അദ്ദഹം പറഞ്ഞു. ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത് എന്നാല്‍ അത് തകര്‍ക്കാനാണ് പാക്കിസ്ഥാവന്‍ ശ്രമിക്കുന്നതെന്നും
അടിക്ക് തിരിച്ചടി നല്‍കാന്‍ തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം ചെയ്യാന്‍ കഴിവില്ലാത്തവര്‍ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിക്കുന്നുവെന്നും അത്തരക്കാര്‍ക്കുള്ള മറുപടിയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു