ന്യൂഡല്‍ഹി: ഏപ്രില്‍ 12ന് ബിജെപി എംപിമാര്‍ ഉപവാസം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ചാണ് ഉപവാസം. കോണ്‍ഗ്രസിന്റെ ഭിന്നിപ്പ് രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും ബിജെപി ആരോപിക്കുന്നു.
ദലിത് പ്രക്ഷോഭങ്ങള്‍ക്ക് സര്‍ക്കാരിനെ പഴിചാരുന്ന പ്രതിപക്ഷത്തിന് മറുപടിയായി ഏപ്രില്‍ 14 മുതല്‍ മെയ് 5 വരെ ബിജെപി എംപിമാര്‍ 20,000ത്തോളം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും. ജനസംഖ്യയില്‍ 50 ശതമാനമെങ്കിലും ദളിതരുള്ള ഗ്രാമങ്ങളിലാകും നേതാക്കള്‍ സന്ദര്‍ശനം നടത്തുക. ദളിതരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.