കോവിഡ്; ശ്രീലങ്കയ്ക്കും മൗറീഷ്യസിനും സഹായം വാഗ്ദാനം ചെയ്ത് മോദി

ന്യൂഡല്‍ഹി: കോവിഡിനെതിരെ പൊരുതുന്ന ശ്രീലങ്കയ്ക്കും മൗറീഷ്യസിനും സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ, മൗറീഷ്യന്‍ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നോഥ് എന്നിവരെയാണ് മോദി ഫോണില്‍ വിളിച്ചത്.

രാജപക്‌സെയുടെ നേതൃത്വത്തില്‍ ശ്രീലങ്ക കോവിഡ് -19 നെ ഫലപ്രദമായി നേരിടുകയാണെന്നും പകര്‍ച്ചവ്യാധിയെയും അതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതത്തെയും നേരിടാന്‍ ശ്രീലങ്കയെ ഇന്ത്യഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കയിലെ ഇന്ത്യന്‍ സഹായത്തോടെയുള്ള വികസന പദ്ധതികള്‍ ത്വരിതപ്പെടുത്താനും നിക്ഷേപ ബന്ധം ശക്തിപ്പെടുത്താനും താനും ശ്രീലങ്കന്‍ പ്രസിഡന്റും സമ്മതിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

മൗറീഷ്യസിലെ കോവിഡ് -19 വിജയകരമായി നിയന്ത്രിച്ചതിന് ജുഗ്‌നാത്തിനെയും മോദി അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക മൂല്യങ്ങള്‍ വളരെ സവിശേഷതയുള്ളതാണെന്ന് പറഞ്ഞു. ഈ പ്രയാസകരമായ സമയത്ത് ഇന്ത്യക്കാര്‍ അവരുടെ മൗറീഷ്യന്‍ സഹോദരീസഹോദരന്മാര്‍ക്കൊപ്പം അടിയുറച്ച നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top