ഗാന്ധിനഗര്‍: ഗുജറാത്തിലെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഭവന നിര്‍മ്മാണമാണ് ഇതില്‍ പ്രധാനം. ഒരു ലക്ഷം വീടുകളാണ് 26 ജില്ലകളിലായി നിര്‍മ്മിച്ചത്. ഇതിന്റെ ഗൃഹപ്രവേശന ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബ്ലോക്ക് തലത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ വികാസ് യോജന, മുഖ്യമന്ത്രി ഗ്രാമോദയ യോജന, എന്‍ആര്‍എല്‍എം തുടങ്ങിയ വിവധ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആനൂകൂല്യങ്ങളും ചടങ്ങില്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. വനിതാ ബാങ്കിംഗ് രംഗത്തെ എടിഎമ്മുകളും ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കത്തും വിതരണം ചെയ്യും.
സര്‍ക്കാര്‍ ആശുപത്രി, പാല്‍ സംസ്‌ക്കരണ പ്ലാന്റ്, ജുനഗഡ് കോര്‍പ്പറേഷന്റെ 13 പദ്ധതികള്‍ തുടങ്ങിയവയും നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അദ്ദേഹം ഗാന്ധി നഗറിലെ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും.