ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ സൈനികര്‍ക്ക് കത്തുകളും, ആശംസകളും അയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. സന്ദേശ് ടു സോള്‍ജിയേഴ്‌സ് എന്ന വീഡിയോ ക്യാംപെയ്‌നിലൂടെയാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതിനായി നരേന്ദ്രമോദി ആപ്പ്, mygov.in, ആകാശവാണി എന്നീ മാധ്യമങ്ങള്‍ക്ക് പുറമേ മറ്റ് സോഷ്യല്‍ മീഡിയ സംവിധാനവും ഉപയോഗിക്കാമെന്നും ക്യംപെയിനിലൂടെ അദ്ദേഹം അറിയിച്ചു.
നരേന്ദ്രമോദി ആപ്പിലൂടെ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്തുകളും ആശംസകളും പോസ്റ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ടായിരിക്കും.
അടുത്ത 10 ദിവസത്തിനുള്ളില്‍ 10 കോടിയോളം വരുന്ന ജനങ്ങള്‍ ഈ ക്യാംപെയ്ന്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വീട്ടില്‍ നിന്നും അകന്ന് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികരെ കൂടി ആഘോഷത്തിന്റെ ഭാഗമാക്കുകയാണ് ഈ ക്യാപെയ്‌നിലൂടെ ലക്ഷ്യമിടുന്നത്.
2014 ല്‍ പ്രളയത്തില്‍ അകപ്പെട്ട ജമ്മു കശ്മീര്‍ ജനങ്ങളോടൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം, 2015 ല്‍ സിയാച്ചിനിലെ സൈനികരോടൊപ്പവും. ഇത്തവണയും പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം കുടുംബത്തോടൊപ്പമായിരിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.