ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം വസതിയില്‍ വെച്ച് യോഗയും വ്യായാമവും ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് മോദി ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കാളിയായിരിക്കുന്നത്. ഇതാണ് തന്റെ പുലര്‍കാല വ്യായാമങ്ങള്‍ എന്ന് മോദി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
Here are moments from my morning exercises. Apart from Yoga, I walk on a track inspired by the Panchtatvas or 5 elements of nature – Prithvi, Jal, Agni, Vayu, Aakash. This is extremely refreshing and rejuvenating. I also practice
breathing exercises. #HumFitTohIndiaFit pic.twitter.com/km3345GuV2— Narendra Modi (@narendramodi) June 13, 2018
ഇതിനോടൊപ്പം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെയും ടേബിള്‍ ടെന്നീസ് താരം മാനിക ബത്രയേയും ഫിറ്റ്‌നസ് ചലഞ്ചില്‍ മോദി വെല്ലുവിളിക്കുകയും ചെയ്തു. കോണ്‍ഗ്രസുമായി ചേര്‍ന്ന് കര്‍ണാടകയില്‍ അധികാരത്തിലിരിക്കുന്ന കുമാരസ്വാമിയെ ആകര്‍ഷിക്കാനാണ് മോദിയുടെ നീക്കമെന്നാണ് കണക്കുകൂട്ടല്‍. മോദിയുടെ വെല്ലുവിളിക്ക് കുമാരസ്വാമി ഉടന്‍ തന്നെ മറുപടിയും നല്‍കി. തന്റെ ആരോഗ്യത്തെ കുറിച്ച് വളരെ വലിയ ആശങ്ക പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നതില്‍ സന്തോഷമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
I am delighted to nominate the following for the #FitnessChallenge:
Karnataka’s CM Shri @hd_kumaraswamy.
India’s pride and among the highest medal winners for India in the 2018 CWG, @manikabatra_TT.
The entire fraternity of brave IPS officers, especially those above 40.
— Narendra Modi (@narendramodi) June 13, 2018
കൃത്രിമമായി നിര്‍മ്മിച്ച പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്‌നി, ജലം, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തുടര്‍ന്ന് വലിയ ഒരു പാറക്കല്ലില്‍ ഇരുന്നാണ് മോദി വ്യായാമം ചെയ്യുന്നത്. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഫിറ്റ്‌നസ് ചാലഞ്ച് തുടങ്ങിവെച്ചത്. കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കുമെന്ന് മോദി അറിയിച്ചതിന് പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.