ഡല്‍ഹി: കൊവിഡ് പോസിറ്റീവായ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി തന്റെ ആശംസ അറിയിച്ചത്. ”കൊവിഡില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും, കുടുംബത്തിന്റെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും എന്റെ ആശംസകള്‍” മോദി ട്വീറ്റ് ചെയ്തു.
ഒബാമ കൊവിഡ് പോസിറ്റീവ് ആണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. തന്റെ ഭാര്യ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ പരിശോധനാ ഫലം നെഗറ്റീവായതായി മുന്‍ യുഎസ് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. ”എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന്. കുറച്ച് ദിവസമായി തൊണ്ടവേദന ഉണ്ടായിരുന്നു. ഇപ്പോള്‍ സുഖം തോന്നുന്നു. മിഷേല്‍ നെഗറ്റീവാണ്. കേസുകള്‍ കുറയുന്നുണ്ടെങ്കിലും, കുത്തിവയ്പ്പ് എടുത്തിട്ടില്ലെങ്കില്‍, വാക്‌സിനേഷന്‍ എടുക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഇത്”അദ്ദേഹം ട്വീറ്റ് ചെയ്തു.