ന്യൂ ഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച് ഇന്ത്യ ടിവി. നരേന്ദ്ര മോദി വന്നത് കഷ്ടപാടുകള്‍ സഹിച്ചാണെന്ന് തെളിയിക്കാന്‍ വ്യജ ചിത്രം പ്രചരിച്ചിച്ച ചാനലാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.മോദിയെക്കുറിച്ചുള്ള ഇന്ത്യ ടിവിയുടെ പ്രത്യേക പരിപാടിയിലാണ് വ്യാജചിത്രം പ്രചരിപ്പിച്ചത്. അണ്‍ഹേര്‍ഡ് സ്റ്റോറീസ് ഓഫ് പിഎം നരേന്ദ്ര മോദി (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേള്‍ക്കാത്ത കഥകള്‍) എന്ന പ്രത്യേക പരിപാടിയിലാണ് നിലം തുടയ്ക്കുന്ന മോദിയുടെ ചിത്രം പ്രചരിപ്പിച്ചത്.
2016 ല്‍ തന്നെ നിലം വൃത്തിയാക്കുന്ന മോദിയുടെ ചിത്രം വ്യാജമാണെന്ന് വിവരാവകാശത്തിന് മറുപടിയായി സര്‍ക്കാര്‍ തന്നെ അറിയിച്ചിരുന്നു.ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചെയ്‌തെടുത്തതാണ് പ്രസ്തുത ചിത്രം. ഈ വ്യാജചിത്രമാണ് ഇന്ത്യ ടിവി വീണ്ടും ഉപയോഗിച്ചത്.എന്നാല്‍, മോദിയുടെ ഹിമാലയന്‍ കഥകളും വനവാസ കഥകളും സോഷ്യല്‍ മീഡിയയില്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. അക്കാലത്ത് എടുത്ത ചിത്രങ്ങളെന്ന പേരിലായിരുന്നു പല ഫോട്ടോഷോപ്പ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നത്.