ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിമാര്‍ ഓഫിസ് മന്ദിരം മോടിപിടിപ്പിക്കാന്‍ ചെലവിട്ടത് കോടികള്‍. മോദി മന്ത്രിസഭയിലെ 23 മന്ത്രിമാരാണ് 3.5 കോടി രൂപ ചെലവഴിച്ച് ഓഫിസ് മന്ദിരം മോടിപിടിപ്പിച്ചത്.
അധികാരത്തിലേറി രണ്ടുവര്‍ഷത്തിനിടയിലെ കണക്കാണിത്. ജൂനിയര്‍ മന്ത്രിമാരും അടുത്തിടെ ക്യാബിനറ്റ് അഴിച്ചുപണിതപ്പോള്‍ മന്ത്രിസഭയില്‍നിന്നു പുറത്താക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്മൃതി ഇറാനി, ചൗധരി ബിരേന്ദര്‍ സിങ്, രാജ്യവര്‍ധന്‍ റാത്തോര്‍, ഉപേന്ദ്ര കുഷ്‌വാഹ, ആര്‍.എസ്.കതേരിയ, ജെ.പി.നഡ്ഡ, സന്‍വര്‍ ജാഠ്, ജിതേന്ദ്ര സിങ് എന്നിവരാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍. മാനവവിഭവശേഷി മന്ത്രിയായിരിക്കെ 70 ലക്ഷത്തിലധികം രൂപയാണ് ഓഫിസ് പുതുക്കിപ്പണിയാനായി സ്മൃതി ഇറാനി ചെലവാക്കിയത്.
അതേസമയം, നാലു മന്ത്രിമാര്‍ ഓഫിസ് പുതുക്കിപ്പണിയാനായി ഒരു രൂപപോലും ചെലവാക്കിയിട്ടില്ല. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരാണവര്‍