ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിപുലമായ പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരും ആയൂര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ് ) മന്ത്രാലയവും.
പദ്ധതിയുടെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ യൂണിയന്‍ ഗവണ്‍മെന്റിന്റെ 74 മന്ത്രിമാര്‍ യോഗപരിശീലനത്തിന് നേതൃത്വം നല്‍കും. ഉത്തര്‍പ്രദേശിലെ തലസ്ഥാനമായ ലഖ്‌നൗവില്‍ നടക്കുന്ന യോഗാ ദിന പരിപാടിയില്‍ പ്രധാനമന്ത്രി മോദിയും ആയുഷ് മന്ത്രി ശ്രീശാന്ത് നായിക്കും പങ്കെടുക്കും.
ബി.ജെ.പി. പ്രസിഡന്റ് അമിത് ഷാ അഹമ്മദാബാദിലും, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഹിമാചല്‍ പ്രദേശിലെ സുജന്‍പൂര്‍ തിഹാരയിലും, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എം. വെങ്കയ്യ നായിഡു ഡല്‍ഹിയിലും യോഗദിന ആഘോഷങ്ങളില്‍ പങ്കെടുക്കും.
കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, നിതിന്‍ ഗഡ്കരി, ജെ പി. നദ്ദ, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ പാറ്റ്‌ന, നാഗ്പുര്‍, ചണ്ഡീഗഡ്, കൊച്ചി, ഭുവനേശ്വര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ചടങ്ങുകളില്‍ പങ്കെടുക്കും.