ഈ വര്‍ഷത്തെ സോള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ന്യൂഡല്‍ഹി : 2018ലെ സോള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. സാമ്പത്തിക നിലപാടിലൂടെ ലോക സമാധാനത്തിനു അദ്ദേഹം നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. പ്രസ്തുത പുരസ്‌കാരം ലഭിക്കുന്ന പതിനാലാമത്തെ വ്യക്തിയാണ് മോദി. ബഹുമതിക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

‘മോദിനോമിക്‌സി’ലൂടെ ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയ്ക്കും ലോക സമാധാനത്തിനും പ്രധാനമന്ത്രി നല്‍കിയ സംഭാവനകള്‍ ലോകം അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിക്കും സോള്‍ സമാധാന പുരസ്‌കാര ഫൗണ്ടേഷനും സൗകര്യപ്രദമായ ദിവസത്തില്‍ പുരസ്‌കാരം കൈമാറും. മുന്‍ യു.എസ് ജനറല്‍ സെക്രട്ടറി കോഫി അന്നനും ഇതേ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

Top