ജെറുസലേം: ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് ഇന്ത്യയും ഇസ്രയേലും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഭീകരവാദത്തിനെതിരെ കൂട്ടായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് ഇരുവരും അറിയിച്ചത്.
ശാസ്ത്ര-സാങ്കേതിക, സാമ്പത്തിക മേഖലയിലടക്കം ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നു മോദി വ്യക്തമാക്കി. ഇന്ത്യ-ഇസ്രായേല്‍ വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇസ്രയേലും സഹോദരജനാധിപത്യ രാജ്യങ്ങളാണെന്നും ഭീകരവാദത്തിനെതിരെ സംയുക്ത പോരാട്ടം ശക്തിപ്പെടുത്തുമെന്നും നെതന്യാഹുവും പറഞ്ഞു.
നേരത്തെ, മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ മോദിയെ പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെല്‍ അവീവ് വിമാനത്താവളത്തില്‍ നേരിട്ട് എത്തിയാണ് സ്വീകരിച്ചത്. നെതന്യാഹുവും മുതിര്‍ന്ന മന്ത്രിമാരും ചേര്‍ന്ന് ആവേശകരമായ സ്വീകരണമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കിയത്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.