അഹമ്മദബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗന്ദര്യം വര്‍ധിപ്പിക്കാനായി ദിവസവും നാലു ലക്ഷം രൂപയുടെ കൂണ്‍ കഴിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍.
മോദി തന്നെപ്പോലെ കറുത്തിട്ടായിരുന്നെന്നും ഇറക്കുമതി ചെയ്ത വിലപിടിച്ച കൂണ്‍ ഭക്ഷിച്ചാണ് സൗന്ദര്യം വര്‍ധിപ്പിച്ചതെന്നുമാണ് താക്കുറിന്റെ ആരോപണം.
കഴിഞ്ഞദിവസം ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റാലിയില്‍ സംസാരിക്കവേയാണ് അല്‍പേഷ് മോദിക്കെതിരെ ഇത്തരം പരാമര്‍ശം നടത്തിയത്.
‘ഒരു ദിവസം മോദി കഴിക്കുന്നത് 80000 രൂപ വിലമതിക്കുന്ന കൂണാണ്. പ്രതിദിനം തായ്വാനില്‍ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കൂണാണ് മോദി ഭക്ഷിക്കുക. ഫലത്തില്‍ നാലുലക്ഷം രൂപയാണ് കൂണിന് മാത്രമായി മോദി ചെലവഴിക്കുന്നത്.’ അല്‍പേഷ് പറഞ്ഞു.
മോദിയുടെ 35 വര്‍ഷം മുന്‍പുള്ള ചിത്രം കാണിച്ചാണ് അല്‍പേഷ് താക്കൂര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. താന്‍ മത്സരിക്കുന്ന രാധ്‌നാപുര്‍ മണ്ഡലത്തിലെ റാലിയില്‍ സംസാരിക്കവേയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങള്‍.