ബിജാപൂര്‍: ദളിത് സ്ത്രീയെ ചെരുപ്പിടാന്‍ സഹായിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഡിലെ ബിജാപൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മോദി.
ബീഡി തെറുക്കുന്ന ഇല ശേഖരിക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി ചെരുപ്പ് നല്‍കുന്ന പദ്ധതിയില്‍ അവരെ ചെരുപ്പ് ഇടാന്‍ സഹായിക്കുകയായിരുന്നു മോദി . ഒരു ദശാബ്ദമായി ചത്തീസ്ഗഢില്‍ ഇല ശേഖരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ചെരുപ്പ് നല്‍കുന്ന പദ്ധതി നിലവിലുണ്ട്.
കുടുംബങ്ങളിലെ ഒരു അംഗത്തിനാണ് ഒരു ജോഡി ചെരുപ്പ് വീതം നല്‍കുന്നത്. പ്രതിവര്‍ഷം 500 കെട്ട് ഇല ശേഖരിക്കുന്നവര്‍ക്കാണ് സൗജന്യമായി ചെരുപ്പിന് അര്‍ഹതയുള്ളത്.
ഗോത്രവര്‍ഗ ജില്ലയായ ബിജാപൂര്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെയും പുതിയ റെയില്‍വേ ലൈനിന്റെയും പാസഞ്ചര്‍ ട്രെയിനിന്റെ സര്‍വീസ് ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.
PM @narendramodi shows yet again why he is a 'Pradhan Sevak' in the true sense! #PMInBastar pic.twitter.com/YHi4qMDvfR
— BJP (@BJP4India) April 14, 2018
മോദി ചെരുപ്പിടാന്‍ സഹായിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ബിജെപി ഔദ്യോഗിക പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.