ഡൽഹി : ശുചിത്വ പ്രചാരണ പരിപാടി സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിലേക്ക് സഹകരിക്കണമെന്നാവശ്യപ്പെട്ട് അനുഷ്ക ശർമ്മക്ക് പ്രധാനമന്ത്രിയുടെ കത്ത്
മഹാത്മാഗാന്ധിയുടെ ഹൃദയത്തോടു ചേര്‍ന്നു നിന്നിരുന്ന ‘സ്വച്ഛതാ’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് താന്‍ ഇതെഴുതുന്നതെന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്.
പ്രധാനമന്ത്രിയുടെ ക്ഷണക്കത്തിന് ഹോളിവുഡ് സൂപ്പർ താരം ട്വീറ്ററിലൂടെ മറുപടി അറിയിച്ചു.
‘ഞങ്ങളുടെ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി ജിക്ക് ജന്മദിനാശംസകൾ . സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിലേക്ക് ക്ഷണിച്ചതിൽ നന്ദി അറിയിക്കുന്നു. ഈ പദ്ധതിയിൽ ഭാഗമാകുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും , മഹത്തായ സംരംഭത്തിന് എന്നാൽ കഴിയുന്ന സഹകരണം നൽകുമെന്നും അനുഷ്ക ട്വിറ്ററിൽ കുറിച്ചു.
സ്വതന്ത്ര ഭാരതം പതിറ്റാണ്ടുകളായി കാത്തിരുന്ന പദ്ധതിയാണ് അധികാരമേറ്റശേഷം മോദി സർക്കാർ പ്രഖ്യാപിച്ച സ്വഛ് ഭാരത് അഭിയാൻ.
രാജ്യത്തെ നഗരങ്ങൾ, പൊതുഇടങ്ങൾ, റോഡുകൾ., എന്നിവ മാലിന്യ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
I am honoured to be a part of #SwachhBharat campaign and will do my best for the noble initiative of #SwachhataHiSeva (2/2) pic.twitter.com/SrSt2GKBWF
— Anushka Sharma (@AnushkaSharma) September 17, 2017
രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ സ്വപ്നപദ്ധതിയായിരുന്നു ‘ശുചിത്വമുള്ള ഇന്ത്യ ‘ സ്വഛ് ഭാരത് അഭിയാൻ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ സാക്ഷാത്കരിക്കുകയാണ്.
മഹാത്മാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ രണ്ടു വരെ രാജ്യത്ത് ശുചിത്വ പ്രചാരണ പരിപാടികൾ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുകയാണ്.
സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിലേക്ക് സഹകരണം ആവിശ്യപ്പെട്ടുകൊണ്ട് സൂപ്പർ താരം മോഹൻലാലിനും പ്രധാനമന്ത്രി കത്തയച്ചിരുന്നു.