ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മോദി റദ്ദാക്കി

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ബിഷ്‌ക്കെക്കില്‍ ഷാങ്ഹായി സഹകരണ ഉച്ചകോടി കഴിഞ്ഞാണ് ഇരുവരും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉച്ചകോടിയുടെ നടപടികള്‍ നീണ്ടു പോയതാണ് ചര്‍ച്ച റദ്ദാക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം കിര്‍ഗിസ്ഥാന്‍ പ്രസിഡന്റുമായി മോദി ചര്‍ച്ച നടത്തി. ഗള്‍ഫില്‍ എണ്ണകപ്പലുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിക്കുന്നതിനിടെ കൂടിക്കാഴ്ച റദ്ദാക്കാനുള്ള ഇന്ത്യന്‍ തീരുമാനം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

Top