‘തടാസനം’: രണ്ടാം ആനിമേറ്റഡ് യോഗ വീഡിയോ ട്വീറ്റ് ചെയ്ത് മോദി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് രണ്ടാം ആനിമേറ്റഡ് യോഗ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 21-നാണ് രാജ്യാന്തര യോഗ ദിനം.

‘തടാസനം’ എങ്ങനെ ചെയ്യാം എന്നാണു വീഡിയോയില്‍ വിശദീകരിക്കുന്നത്. നീല ടീ ഷര്‍ട്ടും കറുത്ത ട്രാക്ക് പാന്റുമാണു വേഷം. തടാസനം കൃത്യമായി ചെയ്താല്‍ മറ്റെല്ലാ ആസനങ്ങളും ചെയ്യാന്‍ എളുപ്പത്തില്‍ കഴിയുമെന്നും വീഡിയോയിലൂടെ വ്യക്തമാക്കുന്നു. 2019 യോഗാദിനം എന്ന ഹാഷ് ടാഗിലാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ മോദിയുടെ ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘എല്ലാവരും ജീവിതത്തിലെ അവിഭാജ്യഘടകമായി യോഗയെ മാറ്റണം. ഒപ്പം മറ്റുള്ളവരെ ഇത് ശീലമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. യോഗയുടെ ഗുണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ത്രികോണാസനത്തിന്റെ ഒരു വീഡിയോ ഇതാ എന്നായിരുന്നു ട്വിറ്റര്‍ സന്ദേശം’.

കഴിഞ്ഞവര്‍ഷവും മോദി വ്യത്യസ്ത യോഗാസനത്തിന്റെ വീഡിയോ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

Top