ന്യൂഡല്‍ഹി: ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍ എത്തി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ മോദി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തും.
ഇരു രാജ്യങ്ങളുടെയും 13-ാമത് വാര്‍ഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്. ഇന്ത്യയിലെ വികസന പദ്ധതികളില്‍ ജപ്പാന്റെ പങ്കാളിത്തം വര്‍ധിപ്പിക്കല്‍, പ്രതിരോധരംഗത്തെ സഹകരണം തുടങ്ങിയവ സംബന്ധിച്ച് മോദിയും ആബെയും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.