ന്യൂഡല്‍ഹി: ബിജെപിയുടെ എല്ലാ എംപിമാരും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ചുരുങ്ങിയത് മൂന്നു ലക്ഷം പേരെ വീതം ഫോളോവേഴ്‌സാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ട്വിറ്ററില്‍ മോദിയെ പിന്തുടരുന്നവരില്‍ 60 ശതമാനം വ്യാജരാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദേശം. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയുടെ വെള്ളിയാഴ്ച നടന്ന യോഗത്തിലായിരുന്നു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
സാമൂഹ്യ മാധ്യമങ്ങളില്‍ ബിജെപിയുടെ സാന്നിധ്യവും സര്‍ക്കാര്‍ അനുകൂല പ്രചാരണവും കൂട്ടുന്നതിന്റെ ഭാഗമായാണ് എംപിമാരോട് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ചുരുങ്ങിയത് മൂന്നു ലക്ഷം പേരെയെങ്കിലും എത്തിക്കണമെന്ന് നിര്‍ദേശിച്ചത്.
ബിജെപിയുടെ 43 എംപിമാര്‍ക്ക് ഇനിയും ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും ഉള്ളവരില്‍ 77 പേരുടെ അക്കൗണ്ടുകള്‍ വേരിഫൈ ചെയ്തിട്ടില്ലെന്നും യോഗത്തില്‍ അവതരിപ്പിച്ച കണക്ക് പറയുന്നു