ആരോഗ്യ സംരക്ഷണം; മോദിയുടെ കിടിലൻ ത്രികോണാസനവും തരംഗമായി പടരുന്നു . .

narendra-modi-yoga-practice

ന്യൂഡല്‍ഹി: യോഗയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ യോഗാ അധ്യാപകനായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി യോഗയിലെ പ്രധാനപ്പെട്ട ഒരു ആസനമായ ത്രികോണാസനം പറഞ്ഞും ചെയ്ത് കാണിച്ചും പഠിപ്പിക്കുന്ന ത്രിഡി വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

ഞാനൊരു യോഗാ അധ്യാപകനല്ല. പക്ഷേ, ആരൊക്കെയോ ചിലര്‍ ചേര്‍ന്ന് അവരുടെ സര്‍ഗസൃഷ്ടി ഉപയോഗിച്ച് എന്നെ അധ്യാപകനാക്കിയിരിക്കുകയാണ്. ആ 3 ഡി വീഡിയോ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണെന്നുമാണ് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.

തുടര്‍ന്നാണ് വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടത്. ആരാണ് വീഡിയോ നിര്‍മ്മിച്ചതെന്നോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല.

Top