ബെയ്ജിംഗ്: ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം വഷളായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ഏപ്രല്‍ 27,28 തീയതികളില്‍ ചൈനയിലെ വുഹാനിലാണ് സന്ദര്‍ശനം നടത്തുന്നത്.
വിദേശകാര്യമന്ത്രി സുഷമ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഇക്കാര്യം സ്ഥിരീകരിച്ചു. ചൈനയിലെത്തുന്ന മോദി പ്രസിഡന്റ് ഷി ചിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റിംഗിനായി ചൈനയിലെത്തിയ സുഷമ സ്വരാജ് ചൈനീസ് പ്രതിനിധികളുമായി ചര്‍ച്ച തുടരുകയാണ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നതായാണു റിപ്പോര്‍ട്ടുകള്‍.