പിത്തോരഗഡിലെ പാര്‍വതി കുണ്ഡില്‍ പൂജ നടത്തി പ്രധാനമന്ത്രി; നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടും

ഡെറാഡൂണ്‍: പിത്തോരഗഡിലെ പാര്‍വതി കുണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് മോദി ഉത്തരാഖണ്ഡിലെത്തിയത്. കുമയൂണ്‍ മേഖലയും അദ്ദേഹം സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ അദ്ദേഹം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടും.

പൊതുജനങ്ങളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഗുന്‍ജി ഗ്രാമവും സന്ദര്‍ശിക്കും. പാര്‍വതി കുണ്ഡില്‍ പൂജ നടത്തുന്ന വീഡിയോ മോദി തന്നെയാണ് എക്‌സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ സര്‍ക്കാര്‍ എല്ലാവരുടെയും ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും പിത്തോരാഗഡില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുമെന്നും അദ്ദേഹം മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചു.നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

രാവിലെ 8.30 ഓടെയാണ് പ്രധാനമന്ത്രി പിത്തോരഗഡിലെത്തിയത്. 4200 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കാണ് മോദി ഇന്ന് തറക്കല്ലിടുക. പ്രാദേശത്തെ ജനങ്ങളുമായി സംവദിക്കുന്നതിനൊപ്പം കരസേന, ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവരുമായും ചര്‍ച്ച നടത്തും.

Top