ന്യൂഡല്‍ഹി: വാരാണസിയിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. മോദിയുടെ മണ്ഡലമായ വാരാണസിയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ ഇടപെടല്‍.
ജനങ്ങളുടെ പരാതി വിവേകപൂര്‍വ്വം കേള്‍ക്കുകയും പരിഹരിക്കുകയും വേണമെന്നും പ്രധാനമന്ത്രി വാരണസിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.