ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രധാനമന്ത്രിയുടെ 50,000 കോടി രൂപയുടെ തൊഴില്‍ദാന പദ്ധതി. കോവിഡ് പശ്ചാത്തലത്തില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയ ആറു സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. ജൂണ്‍ 20ന് ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘മെഗാ ജോബ് സ്‌കീം’ പ്രഖ്യാപിക്കും.
ആറു സംസ്ഥാനങ്ങളിലായി 116 ജില്ലകളിലാണ് ഇത് നടപ്പാക്കുക. അതേസമയം, ഗരീബ് കല്യാണ്‍ യോജന ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കുന്നതിനായി നിലവിലുള്ള 25 പദ്ധതികള്‍ ഒന്നിച്ചുകൊണ്ടുവരുമെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.
അമ്പതിനായിരം കോടിരൂപയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പ്രാവീണ്യം കണക്കാക്കി അതിനനുസരിച്ചുള്ള ജോലികള്‍ അതാത് ജില്ലകള്‍ക്ക് നല്‍കും. 25,000 ത്തില്‍ കൂടുതല്‍ കുടിയേററ തൊഴിലാളികളുളള ജില്ലകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.