ക്യാബിനറ്റിലെ എന്റെ സഹപ്രവര്‍ത്തകന് ജന്മദിനാശംസകള്‍;ഷായ്ക്ക് ആശംസകള്‍ നേര്‍ന്ന് മോദി

ന്യൂഡല്‍ഹി: അന്‍പത്തഞ്ചാം ജന്മദിനം ആഘോഷിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ ശാക്തീകരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും അമിത് ഷാ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ട്വിറ്ററിലൂടെയാണ് മോദി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചത്.

‘ക്യാബിനറ്റിലെ എന്റെ സഹപ്രവര്‍ത്തകന് ജന്മദിനാശംസകള്‍ നേരുന്നു. കഠിനാധ്വാനിയും അനുഭവ സമ്പത്തുമുള്ള സമര്‍ത്ഥനായ സംഘാടകനാണ് അമിത് ഷാ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വിലയേറിയ പങ്കുവഹിക്കുന്നതിനൊപ്പം ഇന്ത്യയുടെ മുന്നേറ്റത്തിനും സുരക്ഷിതത്വത്തിനും മികച്ച സംഭാവകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ദൈവം അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസും നല്‍കട്ടെ’- മോദി ട്വിറ്ററില്‍ കുറിച്ചു.

2014 മുതല്‍ ബിജെപിയുടെ നായകനായ അമിത് ഷാ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവു മൂലം പത്ത് കോടിയലധികം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി മാറിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു.

Top