മലപ്പുറം: മുസ്ലീം ലീഗിന്റെ കാര്യം ലീഗ് നേതൃത്വം നോക്കിക്കോളാമെന്നും മറ്റാരും അതില്‍ ഇടപെടേണ്ടെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടി സംസാരിച്ച ശബ്ദരേഖ പുറത്തുവരണമെങ്കില്‍ ഒന്നുകില്‍ ഇ.ഡി കൊടുക്കണം. അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി കൊടുക്കണം. കുഞ്ഞാലിക്കുട്ടി ജലീലിന് കൊടുക്കില്ല. പിന്നെ ഇ.ഡിയില്‍ നിന്ന് കിട്ടണം. ഇ.ഡിയും ജലീലും തമ്മില്‍ അടുത്ത കാലത്തായി നല്ല ബന്ധമാണ്. അര്‍ധരാത്രിയില്‍ തലയില്‍ മുണ്ടിട്ടൊക്കെയാണ് ജലീല്‍ ഇ.ഡിയെ കാണാന്‍ കുറേ തവണ പോയിട്ടുള്ളത്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ശബ്ദരേഖ ഇ.ഡി കൊടുത്തിട്ടുണ്ടാവുമെന്നും സലാം പ്രതികരിച്ചു.