‘സീറ്റ് വിഷയത്തില്‍ എല്ലാവര്‍ക്കും സന്തോഷം ഉള്ള തീരുമാനം വരും’; പിഎംഎ സലാം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലീഗിന് പ്രയാസം ഉണ്ടാക്കി കോണ്‍ഗ്രസോ കോണ്‍ഗ്രസിന് പ്രയാസം ഉണ്ടാക്കി ലീഗോ ഒരു തീരുമാനം എടുക്കില്ല. ഈ വിഷയത്തില്‍ എല്ലാവര്‍ക്കും സന്തോഷം ഉള്ള തീരുമാനം വരും. ഈ മാസം അഞ്ചിന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഏത് സീറ്റില്‍ നിന്നാലും ജയിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അതിന് തെക്ക്, വടക്ക് എന്നില്ല. സിറ്റിങ് എംപിമാര്‍ മത്സരിക്കുന്ന കാര്യം തീരുമാനം ആയില്ലെന്നും പിഎംഎ സലാം പറഞ്ഞു.ഗ്യാന്‍വാപി വിഷയത്തില്‍ ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ എല്ലാ മതേതര പാര്‍ട്ടികളും പങ്കെടുക്കേണ്ടതാണ്. ലീഗിന്റെ വേഗം കോണ്‍ഗ്രസിനും ഉണ്ടാവണം എന്നില്ല. പല പരിപാടികളും ലീഗ് ഒറ്റയ്ക്കാണ് നടത്താറുള്ളത് എന്നും പിഎംഎ സലാം മാധ്യമങ്ങളോട് പ്രതികരിച്ചു.

Top