ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ നടക്കുന്ന പദ്ധതികളുടെ വിശദ വിവരങ്ങള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര മന്ത്രിമാരുടെ സെക്രട്ടറിമാര്‍ക്ക് നോട്ടീസ് നല്‍കി.
പ്രോജക്ടുകള്‍ പൂര്‍ത്തിയാകാത്ത പദ്ധതികളുടെ വിശദാംശങ്ങള്‍ എത്രയും പെട്ടന്ന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2019ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ രാജ്യത്ത് വിവിധ പുരോഗമന പദ്ധതികള്‍ നടപ്പിലാക്കാനാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഇതിനു പുറമെ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.