പിഎന്‍ബി സാമ്പത്തിക തട്ടിപ്പ്; നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ നടപടി തുടങ്ങി

NEEERAVMODI

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിയുടെയും അമ്മാവന്‍ മെഹൂല്‍ ചോക്‌സിയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു.

ഇതിന്റെ ഭാഗമായി കേന്ദ്ര കമ്പനി നിയമ ട്രൈബ്യുണലിനെ കമ്പനികാര്യ മന്ത്രാലയം സമീപിച്ചു. കഴിഞ്ഞ ദിവസം നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും നിയന്ത്രണത്തിലുള്ള കമ്പനിയുടെ 94.52 കോടി രൂപയുടെ മ്യൂച്ചല്‍ഫണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11, 400 കോടി രൂപയോളം ഇവര്‍ തട്ടിച്ചുവെന്നാണ് കേസ്. തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരായി ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Top