മുംബൈ: പിഎന്‍ബി തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മുംബയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മാത്രം പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
രാജ്യം വിട്ട നീരവ് മോദി ബ്രിട്ടനിലുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന നീരവ് രാഷ്ട്രീയാഭയം തേടിയതായും വിവരമുണ്ട്. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്നും ഇതിനാല്‍ അഭയം തരണമെന്നുമാണ് നീരവ് മോദി ബ്രിട്ടന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.