ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥന് നീരവ് മോദി സ്വര്‍ണ്ണവും വജ്രാഭരണങ്ങളും കൈക്കൂലിയായി നല്‍കിയെന്ന് സി.ബി.െഎ. ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും വജ്രവും നല്‍കിയാണ് പി.എന്‍.ബിയില്‍ നീരവ് മോദി തട്ടിപ്പ് നടത്തിയതെന്നാണ് സൂചന.
ബാങ്കിന്റെ ഫോറക്‌സ് വിഭാഗത്തില്‍ മാനേജറായി ജോലി നോക്കിയിരുന്ന യശ്വന്ത് ജോഷി നീരവ് മോദിയില്‍ നിന്ന് 60 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണ നാണയങ്ങളും വജ്രാഭരണങ്ങളും കൈക്കൂലിയായി വാങ്ങിയെന്ന് സമ്മതിച്ചിട്ടുണ്ട്. നീരവ് മോദി നല്‍കിയ സ്വര്‍ണ്ണവും വജ്രവും ജോഷിയുടെ വീട്ടില്‍ നിന്ന് സി.ബി.െഎ പിടിച്ചെടുത്തു.
കേസുമായി ബന്ധെപട്ട് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സി.ബി.െഎ അറിയിച്ചു. തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ഓഡിറ്റര്‍മാരെ കഴിഞ്ഞ ദിവസം സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു.